തിരുവനന്തപുരം- രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81. ഡീസല്‍ വില 87.38 രൂപയായി. ശനിയാഴ്ച ഏറ്റവും വലിയ പ്രതിദിന ഇന്ധന വില വര്‍ധനവാണ് ഉണ്ടായത്. തുടര്‍ച്ചയായ 13ാം ദിവസം വില വര്‍ധിപ്പിച്ച അന്ന് പെട്രോളിനും ഡീസലിനും 39 പൈസയാണ് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയായിരുന്നു ഇത്.
ഫെബ്രുവരി 9 മുതല്‍ 23 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 65 പൈസയും പെട്രോളിന് 4 രൂപ 12 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ അന്ന് പെട്രോള്‍ വില 100.13 രൂപയിലെത്തിയിരുന്നു. നവംബര്‍ 19 മുതലാണ് എണ്ണ വിതരണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.