Sorry, you need to enable JavaScript to visit this website.

ആഴക്കടൽ മത്സ്യബന്ധന കരാർ; മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നു-രമേശ് ചെന്നിത്തല

തിരുവനന്തപുരം- ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രവുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ പുറത്തുവിട്ടുള്ള പത്രസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ഒരാൾ ഇങ്ങിനെ കള്ളം പറയുമോ എന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം ഇക്കാര്യം പുറത്തുപറഞ്ഞില്ലെങ്കിൽ കരാറുമായി സർക്കാർ മുന്നോട്ടുപോകുമായിരുന്നു. അമേരിക്കൻ കുത്തക കമ്പനിയെ സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ധാരണാപത്രവുമായി ബന്ധപ്പെട്ട് മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഇ.എം.സി.സിയുടെ വിശ്വാസ്യത സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. സർക്കാർ അയച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു. കഴിഞ്ഞ മൂന്നുവർഷമായി ധാരണാപത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സർക്കാർ മുന്നോട്ടുനീങ്ങുകയാണ്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്നിരുന്നില്ലെങ്കിൽ കരാർ പ്രാവർത്തികമാകുകയായിരുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കള്ളം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
 

Latest News