കൊച്ചി- രണ്ടില ചിഹ്നം കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിനു നൽകിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ജോസഫ് നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. കമ്മിഷൻ ഉത്തരവിനെതിരെ പി.ജെ ജോസഫ് സിംഗിൾ ബെഞ്ചിനെ സമീപിക്കുകയും സിംഗിൾ ബെഞ്ച് തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു.
കഴിഞ്ഞ നവംബർ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നായിരുന്നു ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.