റിയാദ്- സൗദി അറേബ്യയില്‍ തത്സമയ പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തില്‍. സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ശനിയാഴ്ചയാണ് ഇന്‍സ്റ്റന്റ് പെയ്‌മെന്റ് സംവിധാനമായ സരീ (SARIE- Saudi Arabian Riyal Interbendk Express System) ആരംഭിച്ചത്.
രാജ്യത്തിനകത്ത് ബാങ്കുകളില്‍ ഒരു റിയാലില്‍ താഴെ ഫീസില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാം.
20,000 റിയാല്‍ വരെയുള്ള തുക ഉടന്‍ തന്നെ തത്സമയം തന്നെ സ്വീകര്‍ത്താവിന്റെ അക്കൗണ്ടില്‍ ലഭിക്കും. ബാങ്കുകള്‍ തമ്മിലുളള വെരിഫിക്കേഷന് ഉപയോഗിക്കുന്ന ഐബാന്‍ നമ്പറിനുപകരം മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാം.
2500 റിയാല്‍ താഴെയുള്ള തുക ബെനിഫിഷ്യറിയെ ചേര്‍ക്കുകയോ ആക്ടിവേറ്റ് ചെയ്യാതെയോ ട്രാന്‍സ്ഫര്‍ ചെയ്യാനും പുതിയ സരീ സംവിധാനത്തിലൂടെ സാധിക്കും.