ന്യൂദല്‍ഹി- മെട്രോമാന്‍ ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് കേരള രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
രാഷ്ട്രീയ പരിചയമില്ലാത്ത ശ്രീധരന് കേരളത്തില്‍ നടക്കാനിരിക്കുന്ന നിയസഭാ തെരഞ്ഞുടപ്പില്‍ ഒരു തരത്തിലുള്ള സ്വാധീനവും ഉണ്ടാക്കാനാവില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കേരളത്തിലെ തെരഞ്ഞുപ്പില്‍ ബി.ജെ.പി പരിഗണിക്കാവുന്ന ശക്തിയേ അല്ല. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റില്‍നിന്ന് മെച്ചപ്പെടാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
ബി.ജെ.പിയെ അധികാരത്തിലെത്തിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തുകയാണ് ലക്ഷ്യമെന്ന് ഇ. ശ്രീധരന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കയെണ് ശശി തരൂരിന്റെ പ്രതികരണം.