തബൂക്ക് - ദിബാ തുറമുഖം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പരാജയപ്പെടുത്തി. ചരക്കു കപ്പലില്‍ തുറമുഖത്തെത്തിയ ലോറിയില്‍ വഴുതന ശേഖരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1,74,557 ലഹരി ഗുളികകള്‍ കസ്റ്റംസ് കണ്ടെത്തി.
വഴുതനയുടെ ഉള്‍വശം തുരന്ന് ലഹരി ഗുളികകള്‍ നിറച്ച് പശ ഉപയോഗിച്ച് വിദഗ്ധമായി ഒട്ടിച്ചാണ് മയക്കുമരുന്ന് കടത്താന്‍ ഡ്രൈവര്‍ ശ്രമിച്ചതെന്ന് ദിബാ സീപോര്‍ട്ട് കസ്റ്റംസ് മേധാവി അലി അല്‍അതവി പറഞ്ഞു.