തിരുവനന്തപുരം- ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കയിൽ ഇ.എം.സി.സി കമ്പനി പ്രതിനിധികളുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചർച്ച നടത്തി. കമ്പനി പ്രതിനിധികൾ ന്യൂയോർക്കിലും കേരളത്തിലും വെച്ച് മുഖ്യമന്ത്രിയുമായും ചർച്ച നടത്തി. അസെന്റിൽ ഇ.എം.സി.സിയുമായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ഇതുമായി ബന്ധപ്പെട്ട ചർച്ച സർക്കാർ നടത്തിവരുന്നുണ്ട്. ഈ എം.ഒ.യു റദ്ദാക്കാൻ സർക്കാറിന് ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.