കുവൈത്ത് സിറ്റി- കോവിഡ് വ്യാപനത്തെ തുടർന്നുള്ള യാത്രാ വിലക്ക് കുവൈത്ത് നീട്ടി. വിലക്ക് ഇന്ന് മുതൽ പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് കുവൈത്തിലേക്ക് നേരിട്ട് വരാമായിരുന്നു. മലയാളികൾ അടക്കമുള്ള വിദേശികൾ ആശ്വാസത്തിലായിരിക്കെയാണ് പുതിയ തീരുമാനം വന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണിത്. പുതിയ തീരുമാനം അനുസരിച്ച് കുവൈത്തികൾക്ക് മാത്രമേ രാജ്യത്തേക്ക് നേരിട്ട് പ്രവേശനമുള്ളൂ. ഇവർ ഒരാഴ്ച ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീനും ഒരാഴ്ചത്തെ ഹോം ക്വാറന്റീനും അനുവദിക്കണം.