മദ്യപരെ സ്ഥാനാർഥികളാക്കരുത്, വോട്ട് ചെയ്യരുത് -ഡോ. ഹുസൈൻ മടവൂർ

കേരള മദ്യനിരോധന സമിതി കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച ധർണ ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് - ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യപാനികളെ സ്ഥാനാർഥികളാക്കരുതെന്നും മദ്യപാനികൾക്കും കൂട്ടർക്കും ആരും വോട്ട് ചെയ്യരുതെന്നും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈൻ മടവൂർ ആഹ്വാനം ചെയ്തു. കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മദ്യം നിരോധിക്കുമെന്നും മയക്കുമരുന്ന് വ്യാപനം തടയുമെന്നും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വ്യക്തമാക്കണം. ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവർത്തിച്ചാൽ മാത്രമേ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാ ഗാന്ധിയുടെ സ്വപ്‌നം പൂവണിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശ്രീധരൻ മാസ്റ്റർ പുന്നശ്ശേരി, പൊയിലിൽ കൃഷ്ണൻ, പ്രൊഫ. ടി.എം.രവീന്ദ്രൻ, ഭരതൻ പുത്തൂർവട്ടം, പ്രൊഫ. ഒ.ജെ.ചിന്നമ്മ തുടങ്ങിയവർ സംസാരിച്ചു. മദ്യനിരോധന സമിതി നേതാക്കൾ, ജില്ലാ കലക്ടർ സാംബശിവ റാവുവുമായി കൂടിക്കാഴ്ച നടത്തി നിവേദനം നൽകി.

 

 

Latest News