വടകര- മരുതോങ്കര ജാനകി കാട്ടിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി. നീല കണ്ണൻ, പച്ച ചുണ്ടൻ എന്നീ പേരുകളുള്ള ബ്ലൂ ഫേസ്ഡ് മാൽക്കോവ എന്ന പക്ഷിയെയാണ് ജാനകി കാട്ടിൽ കണ്ടെത്തിയത്. ജില്ലയിൽ ആദ്യമായാണ് ഇത്തരം കുയിൽ വർഗത്തിൽ പെട്ട പക്ഷിയെ കാണുന്നത്. പക്ഷി നിരീക്ഷകൻ ശ്രീനി പാലേരിയാണ് പക്ഷിയെ കണ്ടത്.
ശ്രീലങ്ക, ദക്ഷിണ ഇന്ത്യ എന്നിവിടങ്ങളിലാണിവയെ കണ്ടുവരുന്നത്. വനങ്ങളിലും കുറ്റിക്കാടുകളിലുമാണ് കാണാറ്. കുറ്റിക്കാടുകളിൽ കൂടുണ്ടാക്കി മുട്ട ഇടുകയാണ് ചെയ്യുന്നത്. രണ്ടോ മൂന്നോ മുട്ടകളേ ഇടാറുള്ളൂ. ജാനകി കാട്ടിൽ നേരകത്തേയും അപൂർവയിനം പക്ഷികളെ കണ്ടിരുന്നു.