റിയാദ് - പൊതുസ്ഥലത്തു വെച്ച് യുവാവും യുവതിയും ഏറ്റുമുട്ടി. ആദ്യം യുവതി യുവാവിന്റെ കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. സുരക്ഷാ സൈനികരുടെ സാന്നിധ്യത്തില്‍ യുവാവ് യുവതിയുടെ കരണത്തും അടിച്ചു. സുരക്ഷാ സൈനികര്‍ ഇടപെട്ട് യുവാവിനെ നിയന്ത്രണത്തിലാക്കി.
ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ യുവാവിനെയും യുവതിയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. കേസ് സുരക്ഷാ വകുപ്പുകള്‍ ഏറ്റെടുത്ത ശേഷം യുവാവ് യുവതിയുടെ കരണത്തടിച്ചത് ഗുരുതരമായ കുറ്റമാണെന്ന് സുരക്ഷാകാര്യ വിദഗ്ധന്‍ മുഹമ്മദ് അല്‍ഹദ്‌ല പറഞ്ഞു. കേസില്‍ ഇടപെട്ട സുരക്ഷാ സൈനികരെയും അവരുടെ വാഹനങ്ങളും ചിത്രീകരിച്ചത് സൈബര്‍ ക്രൈം നിയമത്തിലെ ആറാം വകുപ്പ് അനുസരിച്ച് കുറ്റകൃത്യമാണെന്നും മുഹമ്മദ് അല്‍ഹദ്‌ല പറഞ്ഞു.