നാദാപുരം - കഴിഞ്ഞ ദിവസം എളയടത്ത് നിന്ന് തട്ടി കൊണ്ടു പോയ യുവാവ് പോലീസിസ് നാദാപുരം സ്റ്റേഷനിലെത്തി.പേരാമ്പ്ര പന്തിരിക്കര ചെമ്പോട്ടുകണ്ടിയിൽ പിടി അജ്‌നാസാ(30)ണ് ഇന്നലെ രാത്രി നാദാപുരം പോലീസ് സ്റ്റേഷനിലെത്തിയത്. എളയടത്ത് നടന്ന വോളിബോൾ മത്സരം കാണാൻ പോയതിനിടയിൽ ഇന്നോവ കാറിലെത്തിയ സംഘം തട്ടി കൊണ്ടു പോയെന്നാണ് പരാതി. പോലീസ് അേന്വഷിച്ചു വരുന്നതിനിടയിലാണ് രാത്രി വൈകി നാദാപുരം പോലീസിലെത്തിയത്. തട്ടി കൊണ്ടു പോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ ഒരു വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി സുന്ദരത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ആളാണ് അജ്‌നാസ്. പോലീസ് ഇയാളിൽ നിന്ന് കൂടുതൽ വിവരം ശേഖരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഇന്നറിയാൻ കഴിയും.