പാലക്കാട്- നഗരത്തിൽ സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലുണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിന് സമീപത്തുള്ള നൂർജഹാൻ ഓപ്പൺ ഹിലില്ലാണ് തീപിടിത്തം. റസറ്റോറന്റ് പൂർണമായും കത്തി നശിച്ചു. തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും തീ പടർന്നു. ഹോട്ടലിന് അകത്തുണ്ടായിരുന്നവരെയെല്ലാം പുറത്തെത്തിച്ചതായി ഫയർഫോഴ്‌സ് അറിയിച്ചു.