കൊല്ലം- അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുടെ 400 ട്രോളറുകൾക്ക് കേരള മത്സ്യതീരത്ത് മത്സ്യബന്ധത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയെന്ന ആരോപണത്തിൽ കൂടുതൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്ക് മനോരോഗമാണെന്ന് പറഞ്ഞ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ചെന്നിത്തല കുണ്ടറയിൽ ഐശ്വര്യ കേരളയാത്രയിൽ കടന്നാക്രമിച്ചു. മന്ത്രി ഇ.പി ജയരാജനും കരാറിൽ പങ്കുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.