Sorry, you need to enable JavaScript to visit this website.

യു.ഡി.എഫ് പിന്തുണ വേണ്ട: അവിണിശേരി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു

തൃശൂർ - അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. രാജു, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാർ എന്നിവർ രാജിവെച്ചു. 
യു.ഡി.എഫ് പിന്തുണയോടെയുള്ള ഭരണം വേണ്ടെന്ന എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ പൊതുനിർദേശമനുസരിച്ചാണ് രാജി. അവിണിശേരി പഞ്ചായത്തിൽ ആകെ ഉള്ള 14 സീറ്റുകളിൽ ബി.ജെ.പി ആറ്, എൽ.ഡി.എഫ് അഞ്ച് യു.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധികൾ എൽ.ഡി.എഫിന് വോട്ട് ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എൽ.ഡി.എഫിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. 
എന്നാൽ ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഭരണത്തിലെത്തുന്നത് ഒഴിവാക്കാൻ കോൺഗ്രസ് ഇടതുപക്ഷത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ യു.ഡി.എഫിൽനിന്നും പിന്തുണ സ്വീകരിക്കുന്നത് തിരിച്ചടിയാകും എന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ചത്.

 

Latest News