റിയാദ്- സൗദിയില്‍ വിദ്യാഭ്യാസ മേഖലയിലും റെസ്റ്റോറന്റ്, ഹൈപര്‍മാര്‍ക്കറ്റ്, കോഫി ഷോപ് എന്നിവിടങ്ങളിലും സൗദിവത്കരണ പദ്ധതി നടപ്പാക്കുമെന്ന് സൗദി മാനവശേഷി വകുപ്പുമന്ത്രി അഹമ്മദ് അല്‍റാജ്ഹി വ്യക്തമാക്കി. ചേംബര്‍ ഓഫ് കൊമേഴ്‌സിലെ കണ്‍സല്‍റ്റന്‍സി, കോണ്‍ട്രാക്ടിംഗ് സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകവൃത്തിയും സൗദിവത്കരിക്കും.
യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് ഒഴിവുസമയങ്ങളില്‍ ജോലി ചെയ്യാവുന്ന സംവിധാനവും നടപ്പാക്കും. സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം നിശ്ചയിക്കും. അദ്ദേഹം പറഞ്ഞു.