റിയാദ് - കബളിപ്പിക്കലുകള്‍ നടത്തി മുക്കാല്‍ ലക്ഷത്തോളം റിയാല്‍ കൈക്കലാക്കിയ യെമനിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. നാല്‍പതിനടുത്ത് പ്രായമുള്ള യെമനി യുവാവാണ് പിടിയിലായത്. എ.ടി.എമ്മുകള്‍ക്കു സമീപം നിലയുറപ്പിച്ച് പ്രായംചെന്നവരെയും വിദേശികളെയും കബളിപ്പിക്കുകയാണ് യെമനി ചെയ്തിരുന്നത്.
എ.ടി.എം ഉപയോഗിക്കാന്‍ അറിയാത്തവരെ സഹായിക്കാനെന്ന വ്യജേന സമീപിച്ച് പിന്‍ നമ്പര്‍ മനസ്സിലാക്കിയെടുത്ത ശേഷം കാര്‍ഡുകള്‍ മാറ്റിനല്‍കുന്ന പ്രതി ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്നീട് പണം പിന്‍വലിക്കുകയും പര്‍ച്ചേയ്‌സിംഗുകള്‍ നടത്തുകയുമായിരുന്നു. ഈ രീതിയില്‍ ആകെ 74,900 റിയാല്‍ പ്രതി കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.