തിരുവനന്തപുരം- സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിന്റെ മതിൽ ചാടികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. ആക്രമണത്തിൽ നിരവധി പ്രവർത്തകർക്കും പോലീസിനും പരിക്കേറ്റു. കെ.എസ്.യു വൈസ് പ്രസിഡന്റ് സ്‌നേഹ എസ് നായരുടെ തല പൊട്ടി. സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയ്ക്കും പരിക്കുണ്ട്. ബാഡ്ജ് ധരിക്കാതെ എത്തിയ പോലീസുകാരാണ് അക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആരോപിച്ചു.