മലപ്പുറം- ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ യു.പി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വീട്ടിലേക്ക് കൊണ്ടുവന്നു. സുപ്രീം കോടതി അനുവദിച്ച അഞ്ചു ദിവസത്തെ ജാമ്യം അനുസരിച്ച് യു.പി പോലീസിന്റെ സുരക്ഷയിലാണ് സിദ്ദീഖ് കാപ്പനെ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിച്ചത്. കർശന വ്യവസ്ഥയോടെയാണ് സിദ്ദീഖിന് ജാമ്യം അനുവദിച്ചത്. കുടുംബാംഗങ്ങളെയല്ലാതെ മറ്റാരെയും കാണാൻ സിദ്ദീഖിന് അനുവാദമില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉമ്മയെ കാണുന്നതിന് വേണ്ടിയാണ് ഇടക്കാല ജാമ്യം തേടിയത്.