Sorry, you need to enable JavaScript to visit this website.

വിജയരാഘവന് ആർ.എസ്.എസിന്റെ ഭാഷ-രമേശ് ചെന്നിത്തല

തിരുവനന്തപുരം- ആർ.എസ്.എസിന്റെ ഭാഷയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയുടെ മെഗാഫോണായി വിജയരാഘവൻ മാറിയെന്നും സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ വ്യക്തമായ സൂചനയാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രവർഗീയതയെന്ന് കോഴിക്കോട് മുക്കത്ത് നടന്ന ചടങ്ങിൽ വിജയരാഘവൻ ആരോപിച്ചിരുന്നു. പിന്നീട് ഈ പ്രസ്താവന വിജയരാഘവൻ തിരുത്തിപ്പറഞ്ഞു.
 

Latest News