കോഴിക്കോട്- ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ അപകടമെന്ന പ്രസ്താവന സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ തിരുത്തി. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ അപകടം എന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വർഗീയതയാണ് അപകടം എന്നാണ് പറഞ്ഞത്. അതിന് അധികാരത്തിന്റെ സ്വാധീനമുണ്ട് എന്നാണ് പറഞ്ഞത്. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുരുപയോഗം ചെയ്തുവെന്നും വിജയരാഘവൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുക്കത്ത് നടത്തിയ പ്രസ്താവനയിൽ ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ അപകടമെന്ന് വിജയരാഘവൻ പ്രസംഗിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പ്രസ്താവന തിരുത്തി വിജയരാഘവൻ രംഗത്തെത്തിയത്.