Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവർക്കെതിരെ കേസ്:  വെൽഫെയർ പാർട്ടി പ്രതിഷേധം

വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ പ്രതിഷേധം

മലപ്പുറം - പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ച കേരളത്തിലെ വിവിധ സാംസ്‌കാരിക, സാമൂഹ്യ രാഷ്ട്രീയ നേതാക്കൾക്കെതിരെ കേസെടുത്ത കേരള പോലീസിന്റെ  നടപടി ജനകീയ പ്രക്ഷോഭകരെ വേട്ടയാടുന്ന മോഡി സർക്കാരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ. വെൽഫെയർ പാർട്ടി മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം   സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നത് 2019 ഡിസംബറിൽ വെൽഫെയർ പാർട്ടിയടക്കം നാല് രാഷ്ട്രീയ പാർട്ടികളും വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും പിന്തുണച്ച ജനകീയ ഹർത്താലോടെയായിരുന്നു. ഹർത്താലിനെ പിന്തുണച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ ഉപാധ്യക്ഷൻ കെ.അംബുജാക്ഷൻ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, എസ്.ഡി.പി.ഐ നേതാക്കളായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരൻ പള്ളിക്കൽ, ബി.എസ്.പി നേതാക്കളായ ജെ. സുധാകരൻ ഐ.എ.എസ്, മുരളി നാഗ, ഡി.എച്ച്.ആർ.എം പാർട്ടി നേതാവ് സജി കൊല്ലം, സാമൂഹിക-സംസ്‌കാരിക പ്രവർത്തകരായ ഗ്രോവാസു, ജെ.ദേവിക, എൻ.പി ചേക്കുട്ടി,  നാസർ ഫൈസി കൂടത്തായി, ഗോമതി, കെ.ജി ജഗദീശൻ, അംബിക, അഡ്വ. പി.എ പൗരൻ, ഒ.പി. രവീന്ദ്രൻ, ഹാഷിം ചേന്ദംമ്പിള്ളി, ബി.എസ് ബാബുരാജ്, പ്രൊഫ. ജി ഉഷാകുമാരി, അഡ്വ. തുഷാർ നിർമൽ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എൻ രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാൻ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ്വ. എ.എം.കെ നൗഫൽ (ആൾ ഇന്ത്യ മില്ലി കൗൺസിൽ), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), അന്തരിച്ച മത്സ്യതൊഴിലാളി നേതാവ് ടി.പീറ്റർ അടക്കം മുപ്പത്തിമൂന്ന് പേർക്കെതിരെ കോഴിക്കോട് ടൗൺ പോലീസെടുത്ത കേസിൽ സമൻസ് വന്നിരിക്കുകയാണ്.

ദേശീയതലത്തിൽ കർഷക പ്രക്ഷോഭത്തിനെതിരെയും പൗരത്വ  പ്രക്ഷോഭത്തിനെതിരെയും ഭീമാ കൊറേഗാവ് അനുസ്മരണം നടത്തിയവർക്കെതിരെയും കള്ളക്കേസെടുത്തു വേട്ടയാടിയ മോഡി സർക്കാരിന്റെ അതേ രീതി തന്നെയാണ് പിണറായി സർക്കാരും പിന്തുടരുന്നത്. പൗരത്വ  നിയമം നടപ്പാക്കില്ല എന്ന പിണറായി വിജയന്റെ പ്രഖ്യാപനം വെറും വിടുവായത്തം മാത്രമാണെന്നു തെളിയിക്കുന്നതാണ് ഇത്. മോഡി സർക്കാരിന്റെ  ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളെ അപ്പടി അനുകരിക്കുന്ന പിണറായി സർക്കാർ ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. ഇതിനെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, ഫയ്യാസ് ഹബീബ്, ശാക്കിർ മോങ്ങം എന്നിവർ സംസാരിച്ചു. വഹാബ് വെട്ടം അശറഫ് വൈലത്തൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി.സി, ഖാദർ അങ്ങാടിപ്പുറം, അഫ്‌സൽ ടി, ഇർഫാൻ നൗഫൽ, സി എച്ച് സലാം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


 

Latest News