Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.എ.എ സമരം: സർക്കാർ നിലപാട് വ്യക്തമാക്കണം -സോളിഡാരിറ്റി

കോഴിക്കോട്- പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹർത്താലിന്റെ പേരിൽ നേതാക്കൾക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ പോലീസ് സമൻസ് അയച്ച വിഷയത്തിൽ ഇടതു സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചും പൗരത്വ സമരത്തിനൊപ്പമായിരുന്നു ഞങ്ങളെന്നും വാദിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷം പൗരത്വ പ്രക്ഷോഭകർക്കെതിരെ വ്യാപകമായി പോലീസ് ചാർജ് ചെയ്യുന്ന കേസിൽ മൗനം പാലിക്കുകയാണ്. പരോക്ഷമായി ഇടതുപക്ഷം സംഘ്പരിവാറിനെ സഹായിക്കുകയാണെന്നും സംഘ് പദ്ധതികൾ തന്നെ നടപ്പാക്കുകയാണെന്നും വ്യക്തമാക്കുന്ന സംഭവങ്ങളുടെ തുടർച്ച തന്നെയാണിതും. വർഗീയ പ്രചാരണങ്ങളും കൊലവിളികളും നടത്തിയ സംഘ്നേതാക്കൾക്കെതിരെ കേസെടുക്കാതെയും കേസെടുത്താലും നടപടികളിലേക്ക് നീങ്ങാതെയും സൂക്ഷ്മത പുലർത്തുന്ന ഇടത് സർക്കാർ ജനകീയ പ്രവർത്തനങ്ങളെയും സമരങ്ങളെയും അടിച്ചമർത്തുന്നതിൽ സൂക്ഷ്മമായ നടപടികളുമായി മുന്നോട്ടു പോകുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

Latest News