മലപ്പുറം- ഹാഥ്‌റസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ യു.പി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ പത്തുവയസുള്ള മകളെ ആശ്വസിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. മലപ്പുറത്ത് ചടങ്ങിനെത്തിയ തരൂരിനെ കാണാൻ സിദ്ദീഖിന്റെ ഭാര്യയും മകളും എത്തുകയായിരുന്നു. 90 വയസുള്ള രോഗിയായ മാതാവിനെ കാണാൻ സുപ്രീം കോടതി സിദ്ദീഖ് കാപ്പന് അഞ്ചു ദിവസത്തെ പരോളാണ് അനുവദിച്ചത്.