മനാമ: ബഹ്‌റൈനിലെത്തുന്നവര്‍ക്ക് മൂന്ന് കൊവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ഈ മാസം 22 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ടെസ്റ്റുകള്‍ക്കായുള്ള ഫീസ് നിരക്ക് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു.
10 ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടത്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആദ്യ ടെസ്റ്റും അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും പത്താം ദിവസം മൂന്നാമത്തെ ടെസ്റ്റും നടത്തണം.