Sorry, you need to enable JavaScript to visit this website.

ചേകന്നൂർ മൗലവിയുടെ മകന്‍ ആസിഫ് മുഹമ്മദ് അജ്മാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

അജ്മാന്‍- ചേകന്നൂർ മൗലവിയുടെ മകൻ തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ്‌ (42) അജ്മാനിൽ കോവിഡ് ബാധിച്ച്​ മരിച്ചു. പത്ത് ദിവസം മുൻപാണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. അസുഖം മൂർഛിച്ച് രണ്ടു ദിവസം മുൻപ്​ വെൻറിലേറ്ററിലാക്കിയിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. അജ്മാനിൽ അവൻറിസ് ജനറൽ മെയിൻറനൻസ് കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
മാതാവ്​: സുബൈദ. ഭാര്യ: താനൂർ മൂലക്കലിൽ ലീന. മക്കൾ: അൽവിന, അമേന. സഹോദരങ്ങൾ: പി.കെ. യാസർ (ഷാർജ), ഫഹദ് (ഖത്തർ), ഫിയാസ് (ഖത്തർ). ഖബറടക്കം അജ്​മാൻ ഖബർസ്ഥാനിൽ.

Latest News