റിയാദ്- ഇഖാമ കാലാവധി കഴിഞ്ഞതാണെങ്കിലും തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും കോവിഡ് ബാധിതനല്ലെന്ന ഹെല്‍ത്ത് സ്റ്റാറ്റസ് തവക്കല്‍നാ ആപ്പ് വഴി കാണിക്കേണ്ടതുണ്ട്.
നാഷണല്‍ ഐ.ഡി, ജി.സി.സി ഐ.ഡി, ഇഖാമ എന്നിവയുള്ളവര്‍ക്ക് കാലാവധി തീര്‍ന്ന് പുതുക്കിയില്ലെങ്കിലും രജിസ്റ്റര്‍ ചെയ്യാമെന്ന് തവക്കല്‍നാ അധികൃതര്‍ പറഞ്ഞു.