കോഴിക്കോട്-ദല്‍ഹിയില്‍ കര്‍ഷകര്‍ തുടരുന്ന അവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ 21 ന് പട്ടം പറത്തുന്നു.
കേരള കൈറ്റ് ടീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടെ വിവിധ യുവജന കലാകായിക സാമൂഹ്യ സംസ്‌കാരിക സംഘടനകളായ കാലിക്കറ്റ് കൈറ്റ് ടീം, സിയസ്‌കോ, യുവസാഹിതി, ജവഹര്‍ മാവൂര്‍, യുവതരംഗ്, കാലിക്കറ്റ് ബീച്ച് വാക്കേഴ്‌സ്, തെക്കെപുറം പ്രവാസി ഫുട്‌ബോള്‍, വ്യാപാരി വ്യവസായി മാവൂര്‍ റോഡ് യുണിറ്റ്, തെക്കേപ്പുറം റെസിഡന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി, തെക്കെപ്പുറം സ്‌പോര്‍ട്‌സ് ക്ലബ്, എന്നീ സംഘടനകള്‍ സംയുക്തമായാണ് പട്ടം പറത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.
ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഞായറാഴ്ച വൈകിട്ട് 3.30 മണിക്ക് 100 പട്ടങ്ങളാണ് പറത്തുക.
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.