ശരിക്കും ആരാണീ 'ജനാധിപത്യ' ഇന്ത്യയില് ഭയം തിന്ന് ജീവിക്കുന്നത്...
വിദ്യാര്ഥികളെപ്പേടി...
ചോദ്യങ്ങളെപ്പേടി...
സമരങ്ങളെപ്പേടി...
മീഡിയക്കാരെപ്പേടി...
കര്ഷകരെപ്പേടി...
എന്തിന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത്പോലും പേടി....
‘ഞങ്ങള് തെറ്റിന്റെ വഴിയിലാണ്’ എന്ന് ഊട്ടി ഉറപ്പിക്കുന്ന,
ഭയം മൂക്കുമുട്ടെ തിന്ന് ജീവിക്കുന്ന,
മൃഗീയ ഭൂരിപക്ഷമുള്ള ജീവികളാണ് ഫാസിസ്റ്റുകള്...
കര്ഷക സമരത്തെ പിന്തുണച്ച ട്വീറ്റ് ഷെയര് ചെയ്തതിനുപോലും അറസ്റ്റ് ചെയ്യാന് കാക്കി നിക്കറിട്ട കഴുകക്കൂട്ടം വിറളിപൂണ്ട് നില്ക്കുന്നു എന്നതാണ് നിലവിലെ സ്ഥിതി...
'ദിശ രവി' ഒടുവിലത്തെ ഉദാഹരണമല്ല.... ഇടയിലെയോ തുടക്കത്തിലെയോമാത്രമാണ്...
മുസ്ലിമിനെ മാത്രമാണോ ഫാസിസം ലക്ഷ്യം വെക്കുന്നത് എന്നൊരു ചോദ്യത്തിന് സഞ്ജീവ് ബട്ട് മനോഹരമായ ഉത്തരമാണ്...
പട്ടിക നീളുകയാണ്...
മോഡി ഭക്തി കാണിക്കുന്ന മൃഗീയ ഭൂരിപക്ഷമുള്ള കൃമികള്ക്ക് ഇവരെയൊക്കെ ഭയപ്പെടാതെ വഴിയില്ല...
പെട്രോള് അതിന്റെ സെഞ്ചുറിയില് തൊട്ടു നില്ക്കുമ്പോള് ഇവിടെ സമരവും ചോദ്യം ചെയ്യലും ഒരു ട്രോളിനപ്പുറം സംഭവിക്കാത്തത് എന്തുകൊണ്ടാകും...?
എന്നുമുതലാണ് ഇവിടെ പശുവിന് മനുഷ്യനേക്കാളും സ്കോര് കൂടിയത്...?
എന്ന് തൊട്ടാണ് മതം പറഞ്ഞുള്ള കലാപവും വേര്തിരിവും കരിനിയമങ്ങളും ഇന്ത്യ കാണുന്നത്...?
'ഡിജിറ്റല് ഇന്ത്യ' എന്ന ആശയം പറഞ്ഞ് എത്ര തവണയാണ് ഇന്റെര്നെറ്റ് നിശ്ചലമായത്....
എല്ലാ ചോദ്യങ്ങളുടെയും ഉത്തരം വണ്ടി കയറുന്നത് ഇന്ത്യന് ഹിറ്റ്ലറുടെ കുട്ടികളുടെ ശാഖയിലെക്കാണ്...
അവിടെ അക്ഷരങ്ങള്ക്കും ചോദ്യങ്ങള്ക്കും സമരങ്ങള്ക്കും ഇരിപ്പിടമില്ല...
വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ചോരയുടെ , വേര്തിരിവിന്റെ കാക്കി ട്രൌസറിട്ടവര്ക്കാണ് സ്ഥാനം...!!
ശരിക്കും ആരാണീ 'ജനാധിപത്യ' ഇന്ത്യയില് ഭയം തിന്ന് ജീവിക്കുന്നത്...??