ദുബായ്- പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. അബുദാബി ആസ്ഥനമായുള്ള എന്‍.എം.സി ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനാണ് ബി.ആര്‍.ഷെട്ടി. കഴിഞ്ഞ വര്‍ഷം എന്‍.എം.സി ഹെല്‍ത്ത്കെയറിന്റെ സി.ഇ.ഒ സ്ഥാനത്ത്‌നിന്ന് രാജിവെച്ച മലയാളി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇതോടെ ബി.ആര്‍.ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവര്‍ക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ല. ഷെട്ടിക്കെതിരെ നേരത്തെ യു.എ.ഇയിലും നടപടികളുണ്ടായിരുന്നു.
വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ഥന പ്രകാരമാണ് യു.കെ കോടതി നടപടി.