തിരുവനന്തപുരം- മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാന്റ് തീരുമാനിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മൂന്നു സീറ്റുകൾ കാപ്പൻ പക്ഷത്തിന് നൽകിയെന്ന വാർത്തയും മുല്ലപ്പള്ളി നിഷേധിച്ചു. കാപ്പന് കൈപ്പത്തി ചിഹ്നം നൽകുന്നതിൽ സന്തോഷമേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഘടകകക്ഷിയാക്കുന്നതിൽ തനിയ്ക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ല. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ. ഹൈക്കമാന്റിനെ പൂർണമായും വിശ്വാസത്തിൽ എടുത്തുമാത്രമേ തീരുമാനം എടുക്കൂ. കാപ്പന് മൂന്നു സീറ്റ് നൽകാമെന്ന വാഗ്ദാനം സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.