പാലക്കാട്- ആലത്തൂർ കുനിശേരി കുതിരപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർ പള്ളിമേട്ടിൽ ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ്(12), റിൻഷാദ്(7), റിഹാഷ്(3) എന്നിവരാണ് മരിച്ചത്. വീടിന് നൂറ് മീറ്റർ അരികിലുള്ള കുളത്തിലാണ് ദുരന്തമുണ്ടായത്. കുട്ടികൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് യുവാവ് നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മൂന്നു കുട്ടികളും മരിച്ചിരുന്നു.