കോട്ടയം- മാണി സി കാപ്പൻ യു.ഡി.എഫിലേക്ക് പോകുന്നത് നഷ്ടമാണെന്നും ഇത് ഏറെ വേദനയുണ്ടാക്കുന്നതാണെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ. മാണി സി കാപ്പൻ ഉന്നയിച്ചത് ന്യായമായ ആവശ്യമാണ്. പാലാ സീറ്റ് നഷ്ടമാകുന്നത് പാർട്ടിക്ക് ക്ഷീണമാണ്. ആകെയുള്ള രണ്ട് എം.എൽ.എമാരിൽ ഒരാൾ മറുപക്ഷത്തേക്ക് പോകുന്നത് വലിയ നഷ്ടമുണ്ടാക്കും. അതേസമയം, കാപ്പൻ പോയാലും പാലായിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പീതാംബരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.