പാലാ- പാലാ ജോസ് കെ മാണിയുടെ വത്തിക്കാൻ ആണോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം അറിയാമെന്ന് മാണി സി കാപ്പന്റെ വെല്ലുവിളി. വത്തിക്കാനിലെ പോപ്പ് മാറിയെന്ന കാര്യം ജോസ് കെ മാണി മനസിലാക്കണമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുഖ്യമന്ത്രിയും ഇടതുമുന്നണിയും തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി പാലായിലെ വികസനം മുടക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി സമയം കിട്ടുമെങ്കിൽ ജൂനിയർ മാൻഡ്രേക്ക് സിനിമ കാണണം. ജോസ് കെ മാണി ഇടതുമുന്നണിയിൽ വന്നതോടെ അവിടെ കഷ്ടകാലം തുടങ്ങിയെന്നും മാണി സി കാപ്പൻ പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കോട്ടയത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. മാണി സി കാപ്പന്റെ യു.ഡി.എഫിലേക്കുള്ള ഔദ്യോഗിക പ്രവേശനം കൂടിയായി ചടങ്ങ്.