പൂനെ- ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ദൽഹി ഡൈനാമോസിന് വിജയത്തുടക്കം. എഫ്.സി പൂനെ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ദൽഹി തോൽപ്പിച്ചത്. ഗോളുകൊളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ഇരുടീമിന്റെയും അഞ്ചു ഗോളുകൾ പിറന്നത്.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ പൗളിഞ്ഞോ ഡയസിലൂടെ ദൽഹി മുന്നിലെത്തി. അൻപത്തിനാലാമത്തെ മിനിറ്റിൽ ഇന്ത്യൻ താരം ലാൽലിൻസ്വാന ചാങ്‌തെ, അറുപത്തിയാറാം മിനിറ്റിൽ മത്തിയാസ് മിരാബാജെ എന്നിവർ ഗോളുകൾ നേടി. അറുപത്തിയാറാമത്തെ മിനിറ്റിൽ യുറുഗ്വായുടെ എമിലിയാനോ അൽഫാരോ ആതിഥേയരുടെ ആദ്യ ഗോൾ നേടി.
ഇൻജുറി ടൈമിലായിരുന്നു രണ്ടാമത്തെ ഗോൾ. സ്പാനിഷ് താരം മാർക്കോസ് ടെബാറിലൂടെ. ഈ വിജയത്തോടെ ബംഗളൂരു എഫ്.സി പിറകിൽ പോയന്റ് പട്ടികയിൽ ദൽഹി ഡൈനാമോസ് രണ്ടാമതെത്തി.