Sorry, you need to enable JavaScript to visit this website.

ഇംഗ്ലീഷ് കേട്ട് ചെന്നിത്തല അമ്പരന്നു; കഴുത്തില്‍ കിടന്ന ഷാള്‍ പെണ്‍കുട്ടിക്ക്-video

തൊടുപുഴ- നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിക്കാറുള്ള ശശി തരൂരിനെ അമ്പരപ്പിച്ച ദിയ ട്രീസ ബിനോയ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കു മുന്നിലും തന്റെ കഴിവ് പ്രകടിപ്പിച്ചു.
നെടുങ്കന്‍ ഇംഗ്ലീഷ് വാക്കുകള്‍ അനായാസം പറയുന്ന ദിയ എന്ന 15കാരി ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ശശി തരൂര്‍ പോലും കുട്ടിയുടെ കഴിവിനെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

അപ്രതീക്ഷിതമായി ദിയയെ കണ്ട കാര്യം ട്വിറ്റര്‍ പേജിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കിട്ടു. ദിയയെ നേരില്‍ കണ്ട് അനുമോദനം അറിയിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഐശ്വര്യ കേരള യാത്രക്കിടെയാണ് ചെന്നിത്തല ദിയയെ കണ്ട് അഭിനന്ദനം അറിയിച്ചത്.
ശശി തരൂരിനെ ഞെട്ടിച്ച അതേ വാക് സാമര്‍ത്ഥ്യം ദിയ രമേശ് ചെന്നിത്തലയ്ക്കും മുന്നിലും പ്രകടിപ്പിച്ചു. നീണ്ട വാക്ക് കേട്ട് രമേശ് ചെന്നിത്തല അമ്പരന്നു. പിന്നാലെ തന്റെ കഴുത്തില്‍ കിടന്ന ഒരു ഷാള്‍ എടുത്ത് അദ്ദേഹം ദിയയെ അണിയിക്കുകയും ചെയ്തു.

ദിയ ട്രീസ ബിനോയിയെ അപ്രതീക്ഷിതമായി കണ്ടു. ഐശ്വര്യ കേരള യാത്രയ്ക്കിടെ അവളുടെ ഇംഗ്ലീഷ് വൈദഗ്ധ്യം എന്നെ അത്ഭുതപ്പെടുത്തി. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ അവള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു- ചെന്നിത്തല ട്വീറ്റില്‍ പറഞ്ഞു.

 

Latest News