കാസർകോട്- പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നുതന്നെയാണ് അര്‍ഥമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപിയുടെ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി തന്നെയാണ് ഇങ്ങനെ പറഞ്ഞിട്ടുള്ളത്. കേരളത്തില്‍ ഇതിനെ അനുകൂലിക്കില്ലെന്നും നടപ്പാക്കില്ലെന്നുമാണ് നിലപാട്. ഇതിൽ മാറ്റമൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എങ്ങനെ നടപ്പാക്കാതിരിക്കാനാകുമെന്ന് ചിലര്‍ ചോദിച്ചിരുന്നു. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ് അര്‍ഥം. ഇപ്പോള്‍ നടപ്പാക്കിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍ ഡി എഫ് വികസന മുന്നേറ്റ യാത്ര വടക്കന്‍ മേഖലാ പ്രചാരണം മഞ്ചേശ്വരത്ത് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.