റിയാദ്- സൗദിയിലെ അബഹ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
തുടര്‍ച്ചയായി സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ഭീകരാക്രമണം തുടരുകയാണന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് അയച്ച ഡ്രോണ്‍ തട്ടിയതിനെ തുടര്‍ന്ന് അബഹ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനത്തിന് തീ പിടിച്ചിരുന്നു.
എയര്‍പോര്‍ട്ട് ആക്രമണത്തിനു പിന്നാലെ ഉത്തരവാദിത്തം ഇറാന്‍ പിന്തുണയുളള ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു.
മേഖലയില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.