എടപ്പാൾ- ഇസ്‌ലാം മതം സ്വീകരിച്ചതിനെ തുടർന്ന് സംഘ് പരിവാർ ഭീഷണി നേരിട്ടിരുന്ന ഡോ. ഹാദിയയെ അച്ഛനും അമ്മയും സന്ദർശിച്ചു. ഇന്ന് രാവിലെ ഹാദിയ ജോലി ചെയ്യുന്ന കോട്ടക്കൽ ഒതുക്കുങ്ങലിലെ ഹാദിയ ക്ലിനിക്കിലാണ് ഹാദിയയുടെ അച്ഛൻ അശോകനും അമ്മയും എത്തിയത്. മതംമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ വൻ വിവാദങ്ങളുണ്ടായിരുന്നു. സുപ്രീം കോടതി ഇടപെട്ടാണ് ഹാദിയയുടെ കേസ് അവസാനിപ്പിച്ചത്. ഏറെക്കാലത്തിന് ശേഷമാണ് ഹാദിയയെ അച്ഛനും അമ്മയും സന്ദർശിക്കുന്നത്.