കോഴിക്കോട്- നാദാപുരത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. ഖത്തറിലെ ബിസിനസ് സംബന്ധമായ തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. ഒരു കോടി രൂപയാണ് മോചനദ്രവ്യമായി തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ടത്. തൂണേരി മുടവന്തേരി സ്വദേശി താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്. അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞുനിർത്തി സംഘം കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തൊപ്പിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചത്. ഇതിന് ശേഷം ഒരാൾ അഹമ്മദിന്റെ വീട്ടിലേക്ക് വിളിച്ചു ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.