കൊച്ചി- കസ്റ്റംസ് കമ്മീഷണർ സുനിൽകുമാറിനെ ആക്രമിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പോലീസ്. കമ്മീഷണർ സുമിത് കുമാറിനെ പിന്തുടർന്നുവന്ന വാഹനത്തിലുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെത്തുടർന്നുണ്ടായ പ്രശ്‌നം മാത്രമാണുണ്ടായതെന്നും വാഹനത്തിലുള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പോലീസ് പറഞ്ഞു. കസ്റ്റംസ് കമ്മീഷണറുടെ പരാതിയുമായി ബന്ധപ്പെട്ട് ജെസീം, തസീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.
സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ ആക്രമിക്കാൻ ശ്രമിച്ചതായി ഇന്നലെയാണ് പരാതി ഉയർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ മലപ്പുറം എടവണ്ണയ്ക്കടുത്താണ് സംഭവം നടന്നത്. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാർ പരാതിപ്പെട്ടിരുന്നു.