തിരുവനന്തപുരം- ഉദ്യോഗാർത്ഥികളുടെ സമരം രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് സമയത്ത് സമരം പൊട്ടിപ്പുറപ്പെടാൻ മറ്റൊരു കാരണവുമില്ല. ചർച്ചക്ക് സർക്കാർ തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു. ഇന്നലെ രാത്രി സർക്കാരുമായി സമരക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരവുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.