Sorry, you need to enable JavaScript to visit this website.

മാണി സി കാപ്പന്റെ തീരുമാനം അനുചിതം, മുന്നണി വിടേണ്ട സഹചര്യമില്ല-ശശീന്ദ്രൻ

കോഴിക്കോട്- എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുന്നുവെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം അനുചിതമാണെന്നും എം.എൽ.എ ആക്കിയ ജനങ്ങളോടുള്ള വഞ്ചനയാണെന്നും എൻ.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. എൽ.ഡി.എഫ് വിടേണ്ട രാഷ്ട്രീയ സഹചര്യം നിലവിലില്ല. തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം തീരുമാനം എടുക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. കാപ്പൻ നേരത്തെ തന്നെ യു.ഡി.എഫുമായി ധാരണയുണ്ടാക്കി എന്നാണ് മനസിലാകുന്നതെന്നും ശശീന്ദ്രൻ ആരോപിച്ചു.  എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി കാപ്പൻ ഇന്നാണ് പ്രഖ്യാപിച്ചത്. താനും തന്നോടൊപ്പം നിൽക്കുന്നവരും യു.ഡി.എഫിന്റെ ഭാഗമാകുമെന്നും ഏഴു ജില്ലാ പ്രസിഡന്റുമാരും 17 ഭാരവാഹികളിൽ 9 പേരും കൂടെയുണ്ടാകുമെന്നും മാണി സി കാപ്പൻ നെടുമ്പാശേരിയിൽ പറഞ്ഞു. എൻ.സി.പി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്ര നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ തന്റെ ശക്തി തെളിയിക്കുമെന്നും കൂടെയുള്ളവരെ യാത്രയിൽ അണി നിരത്തുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
 

Latest News