കൊച്ചി- യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി കാപ്പൻ. താനും തന്നോടൊപ്പം നിൽക്കുന്നവരും യു.ഡി.എഫിന്റെ ഭാഗമാകുമെന്നും ഏഴു ജില്ലാ പ്രസിഡന്റുമാരും 17 ഭാരവാഹികളിൽ 9 പേരും കൂടെയുണ്ടാകുമെന്നും മാണി സി കാപ്പൻ നെടുമ്പാശേരിയിൽ പറഞ്ഞു. എൻ.സി.പി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്ര നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ തന്റെ ശക്തി തെളിയിക്കുമെന്നും കൂടെയുള്ളവരെ യാത്രയിൽ അണി നിരത്തുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.