Sorry, you need to enable JavaScript to visit this website.

നടിയെ അക്രമിച്ച കേസ്: ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അങ്കമാലി മജസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. നടി മഞ്ജു വാരിയറാണ് പ്രധാന സാക്ഷികളിൽ ഒരാൾ. കേസിൽ ആകെ പതിനാല് പ്രതികളാണുള്ളത്. ഇവരിൽ രണ്ടു പേർ മാപ്പുസാക്ഷികളാകും. പോലീസുകാരനായ അനീഷ്(അകമ്പടി പോകുന്നതിനിടെ സുനി ദിലീപിനെ വിളിച്ചത് അനീഷിന്റെ ഫോണിൽ നിന്നായിരുന്നു), സുനിക്ക് വേണ്ടി ജയിലിൽനിന്ന് കത്തെഴുതിയ വിപിൻലാൽ എന്നിവരാണ് മാപ്പുസാക്ഷികൾ. 385 സാക്ഷികളും പന്ത്രണ്ട് രഹസ്യമൊഴികളും ഉൾപ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. സിനിമ മേഖലയിൽനിന്നുള്ള അൻപത് പേരാണ് സാക്ഷി പട്ടികയിലുള്ളത്. പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽ കുമാറിന്റെ സഹതതടവുകാരനായിരുന്ന വിഷ്ണു എന്നിവരും കുറ്റപത്രത്തിലുണ്ട്.
 

Latest News