കോഴിക്കോട്- ഒമാനിലേക്ക് പോകുന്നവര്‍ക്ക് ഒരാഴ്ചത്തെ ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാക്കി. ഈ മാസം 15 മുതല്‍ നിബന്ധന പ്രാബല്യത്തിലാകും. ചുരങ്ങിയത് ഏഴ് ദിവസത്തെ ക്വാറന്റൈനു വേണ്ടി ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം.
യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ ഒമാന്‍ വഴി ഇരു രാജ്യങ്ങളിലേക്കും പോകാന്‍ മലയാളികള്‍ ശ്രമിക്കുന്നുണ്ട്.
ഒമാനിലും കോവിഡ് വ്യാപിച്ചതോടെയാണ് അധികൃതര്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമക്കായിരിക്കുന്നത്.