റിയാദ് - ദക്ഷിണ സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ തൊടുത്തുവിട്ട രണ്ടു ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളില്‍ ഒന്ന് ഇന്ന് പുലര്‍ച്ചെയും മറ്റൊന്ന് വ്യാഴാഴ്ച രാത്രിയുമാണ് സഖ്യസേന തകര്‍ത്തത്.