കൊച്ചി- സംവിധായകനും നടനുമായ മേജര്‍ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുടെ തൃപ്പൂണിത്തുറയില്‍ നടന്ന യോഗത്തില്‍ മേജര്‍ രവി പങ്കെടുത്തു.
ബിജെപിക്കെതിരെ മേജര്‍ രവി നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്ത് ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍. ഇത്തവണ ബിജെപി നേതാക്കള്‍ക്കായി എവിടെയും പ്രസംഗിക്കാന്‍ പോകില്ലെന്നും രവി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കെപിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തു.