Sorry, you need to enable JavaScript to visit this website.

തൊഴില്‍ തട്ടിപ്പ്: മുഖ്യ ആസൂത്രക സരിതയെന്ന് കൂട്ടുപ്രതി;പണം വാങ്ങിയതും സരിത

തിരുവനന്തപുരം- വ്യാജ രേഖ ഉപയോഗിച്ചു പിന്‍വാതില്‍ നിയമനം നടത്തിയെന്ന കേസില്‍  സരിത എസ്. നായരാണ് മുഖ്യ ആസൂത്രകയെന്നും പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും ഒന്നാം പ്രതി രതീഷ്.  തൊഴില്‍ തട്ടിപ്പില്‍  വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും രതീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കിയിട്ടുണ്ട്. സി.പി.ഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്.  
ബവ്‌കോയിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം കൈമാറിയതിന്റേയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരന്‍ കൈമാറിയിരുന്നു. തെളിവുകള്‍ നല്‍കിയിട്ടും സരിതയെ കേസില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്  കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിന്‍കര സി.ഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു മാറ്റി. പകരം ചുമതലയേറ്റ സി.ഐയോട് അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Latest News