ജിദ്ദ - പ്രളയത്തെ തുടർന്ന് നാളെ ((ബുധനാഴ്ച്ച) മക്ക പ്രവിശ്യയിലെ മുഴുവൻ സ്‌കൂളുകൾക്കും അവധിയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച സ്‌കൂളുകൾക്കും സ്‌കൂളുകളിൽ പ്രവേശിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന നിലക്ക് ചുറ്റിലും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജിദ്ദയിലെ മറ്റു സ്‌കൂളുകൾ നാളെ സാധാരണ പോലെ തുറന്ന് പ്രവർത്തിക്കും. തായിഫിലെ എല്ലാ സ്‌കൂളുകളും ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന നിലക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും തായിഫ് വിദ്യാഭ്യാസ വകുപ്പ് വക്താവ് അവാദ് അൽഖുദൈദി പറഞ്ഞു. ജിദ്ദയിലെ മവാരിദ്, മഹ്ദനുൽ ഉലും, അൽനൂർ എന്നീ സ്‌കൂളുകൾക്ക നാളെ അവധിയായിരിക്കും.